ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് മുങ്ങി മരണം; നാലുലക്ഷം നഷ്ടപരിഹാരം

കൊച്ചി: മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് കുളിക്കാനിറങ്ങിയ യുവാവ് മരിച്ച സംഭവത്തില്‍ നാലു ലക്ഷം രൂപ പലിശ സഹിതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.
മണിയാര്‍ ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതി—നാലാണ് കുളിച്ചുകൊണ്ടിരുന്ന തന്റെ ഏക മകന്‍ മരണപ്പെട്ടതെന്നു കാട്ടി പിതാവ് പത്തനംതിട്ട റാന്നി സ്വദേശി ഗോപിനാഥന്‍ നായര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. 2004 സപ്തംബറിലായിരുന്നു അപകടം. പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് 2007ല്‍ ഹരജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരമായി ദുരിതാശ്വാസ നിധിയില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ ഹരജിക്കാരനു നല്‍കിയിരുന്നു. ഈ തുക ഒഴിവാക്കി നാലു ലക്ഷം രൂപ ഹരജി നല്‍കിയ 2007 മുതല്‍ പലിശ സഹിതം നാലു മാസത്തിനുള്ളില്‍ നല്‍കാനാണ് കോടതി നിര്‍ദേശം.
Next Story

RELATED STORIES

Share it