ശൗചാലയ നിര്‍മാണം; സര്‍ക്കാര്‍ സഹായം കിട്ടിയില്ല: ആദിവാസി ആടിനെ വിറ്റു

ജയ്പൂര്‍: വീട്ടില്‍ ശൗചാലയം നിര്‍മിക്കാനായി ആദിവാസി തന്റെ ആടുകളിലൊന്നിനെ വിറ്റു. ഭാര്യയുടെ ആഭരണം പണയം വയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ കൂലിപ്പണിക്കാനായ കാന്തിലാല്‍ റോത്ത് എന്ന ആദിവാസിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരത് പദ്ധതിയില്‍ ആകൃഷ്ടനായി ശൗചാലയ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്.
നാലായിരം രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുമെന്നറിഞ്ഞതോടെ നിര്‍മാണം ആരംഭിക്കുകയായിരുന്നു. ആദ്യഗഡു കൈപറ്റിയതോടെ പണി തുടങ്ങി. പിന്നീട് പണം ലഭിച്ചില്ല. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനാവാതെ വന്നപ്പോള്‍ ആടുകളില്‍ ഒന്നിനെ 5,000 രൂപയ്ക്ക് വിറ്റു. ഭാര്യയുടെ വെള്ളി ആഭരണം പണയപ്പെടുത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it