kasaragod local

ശൗചാലയം പൂട്ടി; ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: റെയില്‍വേ സ്‌റ്റേഷനില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ച് പൂട്ടിയിട്ട് രണ്ടുവര്‍ഷത്തോളം. യാത്രക്കാര്‍ ദുരിതത്തില്‍.
രണ്ട് പ്ലാറ്റ് ഫോമുകളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് ശൗചാലയങ്ങളാണ് തുറന്നു കൊടുക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ്.
കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറന്ന് കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it