ശ്രീനഗര്‍ എന്‍ഐടിയില്‍ സംഘര്‍ഷം; കേന്ദ്രസേനയെ വിന്യസിച്ചു

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. കാംപസില്‍ സിആര്‍പിഎഫിനെ വിന്യസിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കശ്മീരി വിദ്യാര്‍ഥികളും സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ട്വന്റി20 ലോകകപ്പ് മല്‍സരത്തിലെ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. കാംപസില്‍ സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് കശ്മീരികളല്ലാത്ത വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ധര്‍ണ നടത്തിയശേഷം കാംപസിന് പുറത്തേക്കു കടക്കുമ്പോള്‍ പോലിസ് ലാത്തിവീശുകയായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.
Next Story

RELATED STORIES

Share it