ശ്രീജേഷ് വന്നു, കണ്ടു, കീഴടക്കി

പി എന്‍ മനു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അവസാന ദിവസമായ ഇന്നലത്തെ അപ്രതീക്ഷിത ഹീറോ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കാവല്‍ക്കാരനും ഒളിംപ്യനുമായ പി ആര്‍ ശ്രീജേഷായിരുന്നു. രാവിലെ 11.30 മണിയോടെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലെത്തിയ സൂപ്പര്‍ താരത്തെ തുടക്കത്തില്‍ ആരുംതന്നെ തിരിച്ചറിഞ്ഞില്ല. പിന്നീട് ചിലര്‍ തിരിച്ചറിഞ്ഞ് പരസ്പരം പങ്കുവച്ചതോടെ ഏവരുടെയും കണ്ണുകള്‍ ശ്രീജേഷിലേക്കായി.
മല്‍സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകള്‍വരെ താരത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ വട്ടംകൂടി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരും ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റു സ്‌കൂളിലെ കുട്ടികളും കൂടി ശ്രീജേഷിനെ വളഞ്ഞു. ഒരു മുഷിവുമില്ലാതെ എല്ലാവര്‍ക്കൊപ്പവും ഫോട്ടോയെടുത്തും പരിചയപ്പെട്ടും താരം അവരിലൊരാളായി മാറി.
നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (ഡിപിഐ) വിഭാഗത്തിലെ ചീഫ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറാണ് ശ്രീജേഷ്. നേരത്തേ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന താരം ആറു മാസം മുമ്പാണ് ഡിപിഐയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഡിപിഐ ഡയറക്ടര്‍ എം എസ് ജയ ഐപിഎസിനൊപ്പമാണ് ഇന്നലെ ശ്രീജേഷ് ഗ്രൗണ്ടിലെത്തിയത്.
Next Story

RELATED STORIES

Share it