thrissur local

ശ്രീകേരള വര്‍മ കോളജിലെഎസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെ ആക്രമണം

തൃശൂര്‍: തൃശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെ ആക്രമണം. കാറിലും ബൈക്കിലുമെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഫിലോസഫി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അരുണിനെ തൃശൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിറങ്ങി കോളജിലേക്ക് നടന്നു വരുന്നതിനിടെ ഹോസ്റ്റലിനു സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അരുണിനു നേരെ കാറിലെത്തിയ ആക്രമി സംഘം വടിവാള്‍ വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ശരീരത്തില്‍ കെണ്ടില്ല.
ഇതിനിടെ ബൈക്കിലെത്തിയ സംഘം കമ്പിവടി ഉപയോഗിച്ച് തലക്ക് അടിച്ചെങ്കിലും കൈ കൊണ്ട് അരുണ്‍ തടയുകയായിരുന്നു. അക്രമ സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it