ശൈശവ വിവാഹത്തെ എതിര്‍ത്തു; 9 ലക്ഷം പിഴയടയ്ക്കണമെന്ന് ജാതി പഞ്ചായത്ത്

ജയ്പൂര്‍: ശൈശവ വിവാഹത്തെ എതിര്‍ത്ത പെണ്‍കുട്ടിക്കും കുടുംബത്തിനും ജാതി പഞ്ചായത്തിന്റെ ശിക്ഷ.
പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് പോവുകയോ അല്ലെങ്കില്‍ കുടുംബം 9 ലക്ഷം രൂപ പിഴയടയ്ക്കുകയോ വേണമെന്നാണ് ജാതി പഞ്ചായത്തിന്റെ തിട്ടൂരം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിക്കുമെന്നും ഭീഷണിയുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 2007ലാണ് പെണ്‍കുട്ടി വിവാഹിതയായത്. വിവാഹം എന്താണെന്ന് അറിയാത്ത പ്രായത്തില്‍ നടന്ന വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പെണ്‍കുട്ടി. പഠിച്ച് അധ്യാപികയാവണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.
Next Story

RELATED STORIES

Share it