Flash News

ശൈഖ് മുഹമ്മദ് ഒബാമയുമായി സംഭാഷണം നടത്തി

അബുദബി: അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ പരമാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍ യു.എ.ഇയും, അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സമകാലിക സംഭവ വികാസങ്ങള്‍, വിശേഷിച്ചും സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച് ശൈഖ് മുഹമ്മദ് ഒബാമയുമായി സംസാരിച്ചു. പ്രശ്‌ന പരിഹാര മാര്‍ഗങ്ങളും ആരാഞ്ഞു. ഭീകരതയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിശകലനം ചെയ്തു. ഭീകരതക്കെതിരായ നീക്കത്തില്‍ ഏകോപിതമായ നീക്കങ്ങള്‍ നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഭീകര ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാന്‍ ഇസ്‌ലാമിക സഖ്യം രൂപവത്കരിക്കേണ്ടത് ആവശ്യമാണെന്ന് ഇരുവരും സമ്മതിച്ചു.  യെമനിലെ പുതിയ സംഭവ വികാസങ്ങള്‍ വിശകലനം ചെയ്ത നേതാക്കള്‍, ജനീവയില്‍ നടന്നു വരുന്ന സംവാദത്തിലൂടെ രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it