ശുചിത്വ ഭാരതം: കേന്ദ്രം പെന്‍ഷന്‍കാരുടെ സഹായം തേടുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ശുചിത്വ ഭാരത പദ്ധതിക്കായി കേന്ദ്രം 58 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാരുടെ സഹായം തേടുന്നു. 2019 ഒക്ടോബറിനകം ലക്ഷ്യമിട്ട മുഴുവന്‍ ശുചീകരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് ഉറപ്പുവരുത്തുന്നതിനാണ് ദുരിത നിവാരണ മന്ത്രാലയം പെന്‍ഷന്‍കാരുടെ സഹായം തേടിയത്.
അംഗങ്ങളെ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായമഭ്യര്‍ഥിച്ച് രാജ്യത്തെ പെന്‍ഷന്‍കാരുടെ സംഘടനകള്‍ക്ക് മന്ത്രാലയം കത്തെഴുതിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ വര്‍ഷത്തില്‍ 100ഉം ആഴ്ചയില്‍ രണ്ടും മണിക്കൂറുകള്‍ ഇതിനായി മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ, ശുചിത്വ മേഖലയിലെ പുരോഗതിക്കു വേണ്ടിയുള്ള നിര്‍ണായക കാല്‍വയ്പാണിതെന്നും വിജയിക്കുകയാണെങ്കില്‍ പൗരന്‍മാര്‍ക്കു ഗുണകരമായി മാറുന്ന മുന്നേറ്റമായി ഇതുമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it