ശുചിത്വ തീരം പദ്ധതി: തീരദേശങ്ങള്‍ 30നകം പ്ലാസ്റ്റിക് രഹിതമാക്കും

തിരുവനന്തപുരം: ശുചിത്വ തീരം പദ്ധതിയുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്. പദ്ധതിയുടെ ഭാഗമായി ഈ മാസം 30 നകം സംസ്ഥാനത്തെ എല്ലാ തീരപ്രദേശങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ശുചിത്വ തീരം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. പദ്ധതി വിജയിച്ചാല്‍ 5 വര്‍ഷത്തിനുള്ളില്‍ തീരപ്രദേശങ്ങളെല്ലാം 50 മീറ്റര്‍ വീതിയില്‍ എല്ലാവിധ കൈയേറ്റങ്ങളില്‍ നിന്നും വിമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
തീരപ്രദേശങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനി തയ്യാറാണ്. എന്നാല്‍ നേരിട്ട് ഇത് ശേഖരിക്കാന്‍ അവര്‍ക്കു സാധ്യമല്ല. തീരപ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കഴുകി ഉണക്കിയതിനുശേഷം മാത്രമേ ക്ലീന്‍ കേരള ശേഖരിക്കൂ. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനത്തെ ഓരോ ജില്ലയിലും പ്ലാസ്റ്റിക് ക്രഷിങ് യൂനിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യമുക്ത തീരപ്രദേശം പദ്ധതിക്കുപുറമെ, മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസം, അടിസ്ഥാന വികസന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളും വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 50 മീറ്റര്‍ വീതിയില്‍ യാതൊരുവിധ കൈയേറ്റങ്ങളുമില്ലാത്ത തീരം ലഭ്യമാവത്തക്ക രീതിയില്‍ തീരദേശ മേഖലയെ തെക്കുവടക്ക് ബന്ധിപ്പിച്ചുകൊണ്ട് ബീച്ച് റോഡ് പൂര്‍ത്തിയാക്കുകയും.അതിര്‍ത്തി കടന്ന് മല്‍സ്യബന്ധനം നടത്തുന്നതിനാലാണ് തൊഴിലാളികള്‍ മറ്റ് രാഷ്ട്രങ്ങളില്‍ തടവില്‍ കഴിയേണ്ടിവരുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി ട്രോളിങ് സമയത്ത് മല്‍സ്യബന്ധന ബോട്ടുകളില്‍ കളര്‍ കോഡ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും ഇത് ടെറിട്ടോറിയല്‍ സീ കടക്കുന്ന ബോട്ടുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Next Story

RELATED STORIES

Share it