kozhikode local

ശിശുസൗഹാര്‍ദ ജില്ല: സംരക്ഷണ പദ്ധതി തയ്യാറാവുന്നു

കോഴിക്കോട്: ജില്ലയെ ശിശു സൗഹാര്‍ദ്ദമാക്കുന്നതിന്റെ ഭാഗമായി ശിശുസംരക്ഷണ പദ്ധതി തയ്യാറാവുന്നു. ജില്ലാ ശിശുസംരക്ഷണ യൂനിറ്റാണ് (ഡിസിപിയു) പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇന്നലെ ഹോട്ടല്‍ കിങ്‌ഫോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. 34 വിഷയങ്ങളാണ് ഇടപെടേണ്ടതായി കണ്ടെത്തിയിരിക്കുന്നത്. ഫലപ്രദമായ നിയമങ്ങള്‍, നിലവിലുള്ള വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം, പോഷാകാഹാരം തുടങ്ങിയവയാണ് ഇവ. സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സ്ഥിതിക്കനുസരിച്ച് പദ്ധതികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും യേ ാഗം ചര്‍ച്ച ചെയ്തു.
നിലവിലുള്ള ശിശു സംബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചും ചര്‍ച്ചകളുണ്ടായി.
മലര്‍വാടി ബാല സംഘത്തിന് വേണ്ടി സുഹൈര്‍ അലി, സ്‌കൂള്‍ ജാഗ്രതാ സമിതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ശശികുമാര്‍ പുറമേരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി ഹഫ്‌സത്ത്, തേജസ് ദിനപത്രം റിപോര്‍ടര്‍ പി അനീബ്, ജിഒഎച്ച് പാലക്കാട് കെയര്‍ടേക്കര്‍ ഒ കെ എം അഷ്‌റഫ്, പി മുരളീധരന്‍, കെ രാജന്‍, കപ്പക്കല്‍ കൗണ്‍സിലര്‍ അഡ്വ. സി കെ സീനത്ത്, ഡോ.കെ എസ് വാസുദേവന്‍, സി എന്‍ അബ്ദുറസാഖ്, ടി പി നിഥീഷ്, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സി കെ ഷീബാ മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ കുട്ടികള്‍ക്കുള്ള അപകടസാധ്യത പഠിക്കണമെന്ന് ഡിസിപിയു നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. വള്‍ന്യൂറബിലിറ്റി മാപ്പിങ് എന്ന പേരില്‍ പ്രത്യേക പഠനം നടത്തണമെന്നായിരുന്നു ശുപാര്‍ശ. കോളജ് വിദ്യാര്‍ഥികളുടെയും എന്‍എസ്എസ് യൂനിറ്റുകളുടെയും സഹായത്തോടെയായിരിക്കും പഠനം നടത്തുക.
Next Story

RELATED STORIES

Share it