Second edit

ശിവ ശിവ, ഇതെന്ത് ശാസ്ത്രം!

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 103ാം സമ്മേളനം പതിവുപോലെ വിവാദങ്ങളുയര്‍ത്തിയാണ് അവസാനിച്ചത്. നൊേബല്‍ പുരസ്‌കാരം നേടിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞതുപോലെ ഒരു സര്‍ക്കസ്.
ഇത്തവണ ലോക പരിസ്ഥിതി ശാസ്ത്രത്തിന്റെ ദേവനായി പ്രതിഷ്ഠിക്കപ്പെട്ടത് സാക്ഷാല്‍ ശിവനാണ്. ത്രയംബകദേവന്‍. മുക്കണ്ണനായ ഈ ദൈവത്തിന്റെ വലതു കണ്ണ് സൂര്യന്‍, ഇടതു കണ്ണ് ചന്ദ്രന്‍, മൂന്നാം കണ്ണ് അഗ്നി. സകല ജന്തുജാലവുമായി സ്വരൈക്യത്തോടെ വര്‍ത്തിക്കാന്‍ ശിവന് കഴിഞ്ഞത് പാരിസ്ഥിതിക ദേവനായതുകൊണ്ടാണത്രെ.
ഇതൊന്നും പുതിയതല്ല. 2014ല്‍ വേദകാല വിമാനങ്ങളെക്കുറിച്ചുള്ള വിശദമായ പ്രബന്ധം തന്നെ അവതരിപ്പിക്കപ്പെട്ടു. ആ പ്രബന്ധത്തില്‍ മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും പറപ്പിക്കാവുന്ന വിമാനത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. മഹാഭാരതകാലത്ത് ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ ചൊവ്വയില്‍ വരെ പോയത്രെ. നക്ഷത്രയുദ്ധങ്ങള്‍ ആരംഭിച്ചത് അവിടെനിന്നാണുപോലും! മറ്റൊരു രസകരമായ കണ്ടെത്തല്‍: അഗസ്ത്യസംഹിതയില്‍ വേദിക് ബാറ്ററിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഭക്ഷണം സ്വര്‍ണമാക്കുന്ന ഒരുതരം ബാക്റ്റീരിയയെക്കുറിച്ചാണ് മറ്റൊരു പ്രബന്ധത്തില്‍ പറയുന്നത്. യോഗയുടെ ന്യൂറോ സയന്‍സിനെ കുറിച്ചാണ് മറ്റൊരു പഠനം.
Next Story

RELATED STORIES

Share it