ശിവ് ഥാപയ്ക്ക് ഒളിംപിക്‌സ് ടിക്കറ്റ്

ക്വിനാന്‍ (ചൈന): ഇന്ത്യന്‍ യുവതാരം ശിവ് ഥാപ റിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഥാപ. ചൈനയില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നതോടെയാണ് അദ്ദേഹം ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്.
അതേസമയം, അഞ്ചു തവണ ലോക ചാംപ്യനായ വനിതാ ഇതിഹാസം എംസി മേരികോമിന് യോഗ്യതയ്ക്കായി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. യോഗ്യതാറൗണ്ടിന്റെ സെമി ഫൈനലില്‍ മേരികോമിന് അപ്രതീക്ഷി തോല്‍വി നേരിട്ടതിനെത്തുടര്‍ന്നാണിത്.
പുരുഷന്മാരുടെ 56 കിഗ്രാമിലാണ് ഥാപ ഒളിംപിക്‌സില്‍ മല്‍സരിക്കുക. യോഗ്യതാറൗണ്ടില്‍ ഈ വിഭാഗത്തിലെ ടോപ്‌സീഡ് കൂടിയായിരുന്ന താരം മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2013ലെ ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ വിജയിയായ കസാക്കിസ്താന്റെ കെയ്‌റത്ത് യെരാലിയേവിനെ 22 കാരനായ ഥാപ സെമിയില്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇന്നു നടക്കുന്ന ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ചാത്ത്ചായ് ബദിയാണ് ഥാപയുടെ എതിരാളി. ഇന്ത്യന്‍ താരത്തിന്റെ രണ്ടാം ഒളിംപിക്‌സ് കൂടിയാണ് ഇത്തവണത്തേത്.
അതേസമയം, വനിതകളുടെ 51 കിഗ്രാമിലെ ടോപ്‌സീഡായ മേരികോം സെമിയില്‍ ചൈനയുടെ റെന്‍ കന്‍കനോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it