ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ വിരമിച്ചു

ഗയാന: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡ് മറികടക്കാന്‍ 86 റണ്‍സ് ബാക്കിനില്‍ക്കേ സഹതാരവും വിന്‍ഡീസിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 20 വര്‍ഷം നീണ്ട സംഭവബഹുലമായ കരിയറിനൊടുവില്‍ 20,000 റണ്‍സ് നേടിയാണ് താരത്തിന്റെ മടക്കം.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റ് പരമ്പരയില്‍ നിന്നും തഴയപ്പെട്ടതിനെത്തുടര്‍ന്നാണ് 41കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്നാണ് സൂചന. പതിനഞ്ച് കളിക്കാരുടെ കരാര്‍ പുതുക്കിയപ്പോഴും താരത്തെ തഴഞ്ഞതാണ് രാജി തീരുമാനം പെട്ടെന്നു പ്രഖ്യാപിക്കാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
1994ല്‍ 19ാം വയസ്സില്‍ ജോര്‍ജ്ടൗണില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ചന്ദര്‍പോളിന്റെ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ തന്നെയാണ് അവസാന ടെസ്റ്റും താരം കളിച്ചത്. 1994 ഒക്ടോബറില്‍ ഇന്ത്യക്കെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. 164 ടെസ്റ്റില്‍ നിന്നും 30 സെഞ്ച്വറിയും 65 അര്‍ധ സെഞ്ച്വറിയുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 268 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ച്വറിയടക്കം 8778 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it