Flash News

ശിവസേനാ ഭീഷണി; ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി

ശിവസേനാ ഭീഷണി; ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി
X
GhulamAli

[related]

മുംബൈ:നാളെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി ശിവസേനാ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. ഗുലാം അലി പാടി അഭിനയിച്ച പുതിയ ഹിന്ദി ചിത്രം ഘര്‍ വാപസിയുടെ സംഗീത പ്രകാശന ചടങ്ങാണ് ശിവസേനയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഷുഹൈബ് ഇല്ല്യാസിയാണ് പരിപാടി റദ്ദാക്കിയ വിവരം മാധ്യമങ്ങളെ  അറിയിച്ചത്.
ഗുലാം അലിയുടെ പരിപാടി റദ്ദാക്കിയതില്‍ അതീവ വിഷമമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പോലിസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് നിരസിച്ചു-ഇല്ല്യാസ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഗുലാം അലിയുടെ പരിപാടി മുംബൈയില്‍ റദ്ദാക്കുന്നത്. നേരത്തെ പുനെയിലും പരിപാടി റദ്ദാക്കിയിരുന്നു. ബി ആര്‍ ചോപ്രയുടെ നിക്കാഹ് എന്ന സിനിമയില്‍ ചുപ്‌കെ ചുപ്‌കെ രാത്ത് ദിന്‍ എന്ന ഗാനത്തിലൂടെയാണ് ഗുലാം അലി ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Next Story

RELATED STORIES

Share it