ശിവസേനയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് ബിജെപിയില്ല
BY Sumeera SMR17 Jun 2016 7:29 PM GMT
X
Sumeera SMR17 Jun 2016 7:29 PM GMT
മുംബൈ: ഞായറാഴ്ച നടക്കുന്ന ശിവസേനയുടെ 50ാം വാര്‍ഷികാഘോഷത്തിന് സഖ്യകക്ഷിയായ ബിജെപിക്കു ക്ഷണമില്ല. അടുത്തവര്‍ഷം ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ പരിപാടിയില്‍നിന്ന് അകറ്റിനിര്‍ത്തിയത്.
പാര്‍ട്ടിയുടെ ആഘോഷം ആഭ്യന്തര കാര്യമായതിനാലാണ് ബിജെപിയെ ക്ഷണിക്കാതിരുന്നതെന്ന് സേനാ വക്താവ് മനീഷ കയന്‍ഡെ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്ജസ്വലരാക്കുന്നതിനു വേണ്ടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഈയിടെ അലഹബാദില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം വിളിച്ചുകൂട്ടിയപ്പോള്‍ സഖ്യകക്ഷികളെ ക്ഷണിച്ചിരുന്നില്ല. എല്ലാ പാര്‍ട്ടികളുടെയും ആഘോഷങ്ങള്‍ അതിലെ അംഗങ്ങള്‍ക്കു മാത്രം വേണ്ടിയുള്ളതാണ് അദ്ദേഹം പറഞ്ഞു.
ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും തനിച്ചു മല്‍സരിക്കുമെന്നാണു കരുതുന്നത്. അതേസമയം ശിവസേനയുടെ വാര്‍ഷികാഘോഷം അവരുടെ ആഭ്യന്തര കാര്യമാണെന്ന് ബിജെപി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു.
ശിവസേന -ബിജെപി ഭിന്നതയില്നിന്നു മുതലെടുക്കാന്‍ പ്രതിപക്ഷം മുമ്പില്‍ തന്നെയുണ്ട്. ഇരുകക്ഷികളും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിനു മേല്‍ക്കൈ നല്‍കിയിരിക്കുകയാണെന്ന് എന്‍സിപി നേതാവ് കിരണ്‍ പവാസ്കര്‍ പറഞ്ഞു. ഞായറാഴ്ച ഗോരേഗാവ് ഈസ്റ്റ് എന്‍എസ്ഇ മൈതാനയിലാണ് സുവര്‍ണ ജൂബിലി ആഘോഷം.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT