ernakulam local

ശിവരാത്രി മഹോല്‍സവം 2016: സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ആലുവ: ശിവരാത്രി മഹോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പോലിസ് വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, ആലുവ ഡെപ്യൂട്ടി പോലിസ് വൈ ആര്‍ റസ്റ്റം എന്നിവരുടെ നേതൃത്വത്തില്‍ 10 ഡിവൈഎസ്പിമാര്‍, 30 സിഐമാര്‍, 164 എസ്‌ഐ/എഎസ്‌ഐമാര്‍, 1500 എസ്‌സിപിഒ/സിപിഒമാര്‍, 200 വനിതാ സിപിഒമാര്‍ എന്നിവരടങ്ങുന്ന വിപുലമായ പോലിസ് സംഘത്തെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലയില്‍നിന്നുമുള്ള മഫ്തി പോലിസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളതും, നിരീക്ഷണ കാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളതുമാണ്.
കൂടാതെ മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലിസ് കണ്‍ട്രോള്‍ റൂം 07ാം തിയ്യതി മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആംബുലന്‍സ് സര്‍വീസും ലഭ്യമാണ്.
Next Story

RELATED STORIES

Share it