ശിവഗിരിയിലെ വനജാക്ഷി മന്ദിരം ചരിത്രസ്മാരകമായി സംരക്ഷിക്കും

തിരുവനന്തപുരം: ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ശിവഗിരിയിലെ വനജാക്ഷി മന്ദിരം ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് വര്‍ക്കല കഹാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. സ്മരണ നിലനിര്‍ത്തുന്നതിന് വനജാക്ഷിമന്ദിരം പുനരുദ്ധരിക്കുക, ഗുരുദേവന്റെയും ഗാന്ധിജിയുടെയും പ്രതിമ സ്ഥാപിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ പദ്ധതിയിലുള്ളത്.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ആലപ്പുഴ ആലംമൂട്ടില്‍ തറവാട്ടിലെ എ കെ ഗോവിന്ദദാസ് ചാന്നാര്‍ തന്റെ അകാലചരമമടഞ്ഞ മകള്‍ വനജാക്ഷിയുടെ സ്മരണയ്ക്കായി 36 സെ ന്റ് സ്ഥാലം വാങ്ങി ഈ മന്ദിരവും മണ്ഡപവും പണിത് ഗുരുവിനു സമര്‍പ്പിക്കുകയായിരുന്നു. കാലപ്പഴക്കത്താല്‍ മണ്ഡപം നശിച്ചുപോയി. 1928ല്‍ ഗുരുദേവന്‍ സമാധിയായപ്പോള്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചതും ഇവിടെയായിരുന്നു.
Next Story

RELATED STORIES

Share it