ശിരോവസ്ത്ര വിലക്ക് നീക്കണമെന്ന് വഹാബ് എംപി

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു ശിരോവസ്ത്രം നിരോധിച്ച സിബിഎസ്ഇ നടപടി പിന്‍വലിക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി ആവശ്യപ്പെട്ടു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിലാണ് മുസ്‌ലിംലീഗ് രാജ്യസഭാംഗമായ വഹാബ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം മതാചാര പ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ കത്തോലിക്കാ വിദ്യാര്‍ഥിനിക്കു മെഡിക്കല്‍ പ്രവേശനപ്പരീക്ഷ നിഷേധിച്ച സിബിഎസ്ഇയുടെ നടപടി കത്തില്‍ പരാമര്‍ശിച്ചു.
ഈ സംഭവം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. മതവിശ്വാസത്തെ ഹനിക്കുന്ന ഈ തീരുമാനം സിബിഎസ്ഇ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സിബിഎസ്ഇ ഡയറക്ടറെയും അബ്ദുല്‍ വഹാബ് ബന്ധപ്പെട്ടു.
Next Story

RELATED STORIES

Share it