Most popular

ശിരോവസ്ത്ര നിരോധനം ഭരണഘടനാ വിരുദ്ധം: ജംഇയ്യത്തുല്‍ ഉലമ

തിരുവനന്തപുരം: മെയ് ഒന്നിന് നടക്കുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ശിരോവസ്ത്രവും ഫുള്‍സ്ലീവ് വസ്ത്രവും ഒഴിവാക്കണമെന്ന സിബിഎസ്ഇ തീരുമാനം ഇന്ത്യന്‍ ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യത്തിനു നിരക്കാത്തതാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് കമ്മിറ്റി യോഗം. വസ്ത്രം, വിശ്വാസ അനുഷ്ഠാന ആചാരങ്ങള്‍ എന്നിവയില്‍ പൗരന്മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ച ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനം. ഇത് എത്രയും വേഗം പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. വര്‍ത്തമാനകാലത്ത് മുസ്‌ലിം സമുദായത്തിന് ഏറ്റവും വലിയ അപമാന—മായിരുന്നു ഡല്‍ഹിയില്‍ നടന്ന വ്യാജ സൂഫീ സമ്മേളനമെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it