ശാസ്‌ത്രോല്‍സവം: കണ്ണൂര്‍ കുതിക്കുന്നു

കൊല്ലം: സംസ്ഥാന ശാസ്‌ത്രോല്‍സവത്തിന്റെ രണ്ടാം ദിനത്തിലും കണ്ണൂര്‍ ജില്ല മൂന്നേറുന്നു. ശാസ്‌ത്രോല്‍സവത്തില്‍ 673 പോയിന്റാണ് ഇതുവരെയുള്ള കണ്ണൂരിന്റെ സമ്പാദ്യം. മല്‍സരങ്ങള്‍ തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ മിക്ക വിഭാഗങ്ങളിലും കണ്ണൂര്‍ ചാംപ്യന്‍ പട്ടം ഉറപ്പിച്ചിട്ടുണ്ട്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 671 പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം. 645 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍(611), കാസര്‍കോട്(608) ജില്ലകളാണ് തൊട്ടുപിറകിലുള്ളത്.
ശാസ്ത്ര വിഭാഗത്തിലും(159 പോയിന്റ്), ഗണിതശാസ്ത്ര വിഭാഗത്തിലും (315) പ്രവൃത്തിപരിചയ മേളയിലും(19065 മാര്‍ക്ക്) കണ്ണൂര്‍ ജില്ലയാണ് മുന്നിലുള്ളത്. സാമൂഹിക ശാസ്ത്ര മേളയില്‍ കോഴിക്കോടും(133) തൃശൂരും(133) ഐടി മേളയില്‍ മലപ്പുറവുമാണ്(89) മുന്നിലുള്ളത്. ഐടി മേളയില്‍ മലപ്പുറം കിരീടം ഉറപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര വിഭാഗത്തില്‍ മലപ്പുറമാണ് രണ്ടാംസ്ഥാനത്ത്. 145 പോയിന്റ്. 137 പോയിന്റുമായി കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ മൂന്നാം സ്ഥാനത്താണ്. ഗണിതശാസ്ത്ര മേളയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളാണ് രണ്ടാമതുള്ളത്. ഇവര്‍ 290 പോയിന്റ് വീതം കരസ്ഥമാക്കിയിട്ടുണ്ട്.
289 പോയിന്റുമായി പാലക്കാടും 278 പോയിന്റുമായി കാസര്‍കോടും പിന്നിലുണ്ട്. സാമൂഹികശാസ്ത്ര മേളയില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് രണ്ടാംസ്ഥാനത്ത്. ഇവര്‍ 127 പോയിന്റ് വീതം നേടിയിട്ടുണ്ട്. 126 പോയിന്റ് നേടിയ കാസര്‍കോടാണ് മൂന്നാമത്. ഐടി മേളയില്‍ കോട്ടയം, എറണാകുളം ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
പ്രവൃത്തിപരിചയ മേളയില്‍ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 12,088 മാര്‍ക്ക്. മൂന്നാംസ്ഥാനത്തുള്ള കാസര്‍കോട് 11,628 മാര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ട്.
മേളയിലെ മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവും. ശാസ്ത്ര മേളയില്‍ രണ്ടിനത്തിലും ഗണിതശാസ്ത്ര മേളയില്‍ ഒരിനത്തിലും സാമൂഹികശാസ്ത്ര മേളയില്‍ മൂന്നിനത്തിലുമാണ് മല്‍സരങ്ങള്‍ ഇനി ബാക്കിയുള്ളത്. ശാസ്ത്ര പ്രദര്‍ശനം, ഗണിതശാസ്ത്ര പ്രദര്‍ശനം, ക്വിസ് മല്‍സരം, പ്രവൃത്തി പരിചയ പ്രദര്‍ശന മല്‍സരം, ഡിജിറ്റല്‍ പെയിന്റിങ് എന്നിവയാണ് ഇന്നു നടക്കുന്ന മല്‍സരങ്ങള്‍. മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമെങ്കിലും മേള നാളെയാണ് സമാപിക്കുന്നത്. സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it