ശാസ്ത്രോല്‍സവം:മലപ്പുറം കിരീടത്തിനരികെ
BY TK tk27 Nov 2015 10:46 AM GMT
TK tk27 Nov 2015 10:46 AM GMT
സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: സംസ്ഥാന ശാസ്ത്രോല്സവത്തില് മലപ്പുറം ജില്ല കിരീടത്തിനരികെ.സാമൂഹിക ശാസ്ത്രമേളയിലെ രണ്ടിനങ്ങളുടെ ഫലം മാത്രമാണ് ഇനി വരാനുള്ളത്. ഇതുവരെ 708 പോയിന്റ് മലപ്പുറം കരസ്ഥമാക്കി. 697 പോയിന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ക്വിസ് മല്‍സരത്തിന്റെ ഫലം മാത്രമാണ് ഇനി വരാനുള്ളത്. ഇതില്‍ രണ്ടിലും ഒന്നാം സ്ഥാനം നേടിയാല്‍ കോഴിക്കോടിന് കിരീടം നേടാനാകും. ഹൈസ്കൂള്‍ വിഭാഗം ക്വിസ് മല്‍സരത്തില്‍ അപ്പീലിലൂടെ വന്നവര്‍ ഉള്‍പ്പടെ 28 പേരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 32 പേരുമാണ് മാറ്റുരയ്ക്കുന്നത്.
അതേസമയം ആദ്യ രണ്ടു ദിവസം ഒന്നാം ്സ്ഥാനത്തായിരുന്ന കണ്ണൂര്‍ 697 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഐടി, സാമൂഹിക ശാസ്ത്രമേള എന്നിവയിലാണ് കണ്ണൂരിന് തിരിച്ചടി നേരിട്ടത്. എന്നാല്‍ മല്‍സരം പൂര്‍ത്തിയായ ഗണിതശാസ്ത്രമേളയിലും ശാസ്ത്രമേളയിലും കണ്ണൂര്‍ ചാംപ്യന്മാരായിട്ടുണ്ട്. ഐടി മേളയില്‍ മലപ്പുറമാണ് ജേതാക്കള്‍. പ്രവൃത്തി പരിചയ മേളയില്‍ കോഴിക്കോടാണ് ചാംപ്യന്മാരായത്. മല്‍സരം നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ശാസ്ത്രമേളയിലും കോഴിക്കോടാണ് മുന്നിലുള്ളത്.
മേളയിലെ മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെങ്കിലും മേള നാളെയാണ് സമാപിക്കുന്നത്. സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലകളുടെ പോയിന്റ് നില
മലപ്പുറം -708
കോഴിക്കോട് -697
കണ്ണൂര്‍ -691
പാലക്കാട് -643
തൃശൂര്‍ -630
കാസര്‍ഗോഡ് -625
കൊല്ലം -617
തിരുവനന്തപുരം-610
എറണാകുളം -602
കോട്ടയം -563
വയനാട് -554
ആലപ്പുഴ -549
ഇടുക്കി -526
പത്തനംതിട്ട -525

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച്...
24 Oct 2023 6:55 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT