ശാസ്ത്ര കിരീടം കണ്ണൂരിന്

കൊല്ലം: സംസ്ഥാന ശാസ്‌ത്രോല്‍സവത്തില്‍ കഴിഞ്ഞതവണ കൈവിട്ടുപോയ ശാസ്ത്രകിരീടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ തിരിച്ചുപിടിച്ചു. 44684 പോയിന്റ് നേടി നിലവിലെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂര്‍ സുവര്‍ണ നേട്ടം കൈപ്പിടിയിലൊതുക്കിയത്.
കോഴിക്കോടിന് 44180 പോയിന്റ് ലഭിച്ചു. തൃശൂരിനാണ് മൂന്നാം സ്ഥാനം. 43327 പോയിന്റ്. 42882 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്തും ആതിഥേയരായ കൊല്ലം ഏഴാം സ്ഥാനത്തുമാണ്. ഏതാനും അപ്പീലുകള്‍ പരിഗണനയിലുള്ളതിനാല്‍ പോയിന്റ് നിലയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.ചാംപ്യന്‍മാരായ കണ്ണൂരിന് 105 പവന്റെ സ്വര്‍ണ കപ്പാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് പണിപ്പുരയിലായതിനാല്‍ എന്ന് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Next Story

RELATED STORIES

Share it