Kollam Local

ശാസ്താംകോട്ട ഫയര്‍‌സ്റ്റേഷനിലെ ഫയര്‍ എന്‍ജിന്‍ തകരാറില്‍; നന്നാക്കാന്‍ നടപടിയില്ല

ശാസ്താംകോട്ട: ശാസ്താംകോട്ട ഫയര്‍ സ്റ്റേഷനിലുള്ള ഫയര്‍ എന്‍ജിനുകളിലൊന്ന് തകരാറിലായിട്ടും അത് നന്നാക്കാന്‍ നടപടിയില്ല. ഇതുമൂലം അപകടങ്ങള്‍ ഉണ്ടായാല്‍ യഥാസമയം എത്തിച്ചേരാന്‍ കഴിയാതെ വലയുകയാണ് ജീവനക്കാര്‍. ഒരുമാസത്തിലധികമായി സ്‌റ്റേഷനിലെ ഫയര്‍ എന്‍ജിനുകളിലൊന്ന് കേടായിട്ട്. അടിയന്തരമായി ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികൃതര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല. കേടായ ഫയര്‍ എന്‍ജിന്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ കട്ടപ്പുറത്താണ്. ഒരാഴ്ച മുമ്പ് കുന്നത്തൂരില്‍ രണ്ട് പേര്‍ കിണറ്റില്‍ അകപ്പെട്ടപ്പോഴും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ജിന്റെ ജോയിന്റ് ബോള്‍ട്ട് തകരാറിലായെങ്കിലും ഒരു സ്വകാര്യ വര്‍ക് ഷോപ്പിലെ ജീവനക്കാര്‍ അടിയന്തരമായി ഇതിന്റെ തകരാര്‍ പരിഹരിച്ചുനല്‍കിയതുകൊണ്ട് മാത്രമാണ് അന്ന് രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായത്. മഴക്കാലമായതോടെ ഒരേ സമയം ഒന്നിലധികം അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സാധിക്കാതെ വരുകയും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കും എത്തിക്കും. അതിനാല്‍ അടിയന്തരമായി തകരാറിലായ ഫയര്‍ എന്‍ജിന്‍ നന്നാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it