ശാശ്വതീകാനന്ദയെ കൊന്നത് പാലില്‍ പ്രമേഹമരുന്ന് നല്‍കി തളര്‍ത്തിയ ശേഷം: വി.എസ് ഗംഗാധരന്‍

ശാശ്വതീകാനന്ദയെ കൊന്നത് പാലില്‍ പ്രമേഹമരുന്ന് നല്‍കി തളര്‍ത്തിയ ശേഷം: വി.എസ് ഗംഗാധരന്‍
X
shashathikandan
[related]
കൊല്ലം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലില്‍ പ്രമേഹമരുന്ന് കലര്‍ത്തിയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമിയുടെ സഹചാരിയുമായ വി.എസ് ഗംഗാധരന്‍.

അളവിലധികം പ്രമേഹമരുന്നുകള്‍ പാലില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.ഇതേതുടര്‍ന്ന് അദേഹം തളര്‍ന്നു.ശേഷം ആറുപേര്‍ ചേര്‍ന്ന് അദേഹത്തെ എടുത്ത് പുഴയില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് ഗംഗാധാരന്‍ കൈരളി പീപ്പിള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശാശ്വതീകാനന്ദയുടെ ശിഷ്യരിലൊരാളായ സാബുവാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദേഹം പറഞ്ഞു.സ്വാമി കുളിക്കാന്‍ പോകുംമുമ്പ് പാല്‍ നല്‍കിയത് താനാണെന്നും സാബു വ്യക്തമായിരുന്നു.

പുഴയില്‍ കൊണ്ടിടുന്നത് ആശ്രമത്തിലെ ജീവനക്കാര്‍ കണ്ടിരുന്നുവെന്നും  സാബു പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം താന്‍ എ.കെ ആന്റണിക്കും ,വി.എം സുധീരനും നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ഗംഗാധരന്‍ പറഞ്ഞു.
[relates]
Next Story

RELATED STORIES

Share it