ശാശ്വതീകാനന്ദയെ കൊന്നതുതന്നെ: സ്വാമി പ്രകാശാനന്ദ

കോഴിക്കോട്: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. സ്വാമിയെ കൊന്നു പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ശാശ്വതീകാനന്ദയെ തലയ്ക്കടിച്ചു കൊന്നതാവാമെന്നാണ് താന്‍ വിശ്വസിക്കുന്നത്. നെറ്റിയിലെ പരിക്ക് ഇടിക്കട്ട ഉപയോഗിച്ച് ഇടിച്ചതാകാം. തലയ്ക്കടിച്ചു പരിക്കേല്‍പിച്ച് ശാശ്വതീകാനന്ദയെ പുഴയില്‍ തള്ളിയതാവാം. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം.
ഒഴുക്കുള്ള പുഴയില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയില്ല. മൃതദേഹം തിരയുമ്പോള്‍ മറുകരയിലേക്ക് ഒരാള്‍ നീന്തുന്നതായി നാട്ടുകാര്‍ കണ്ടിരുന്നുവെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം തുറന്നുപറയും. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഗൗരിയമ്മയുടെ പ്രസ്താവന ശരിയാണെന്നും പ്രകാശാനന്ദ പറഞ്ഞു.
Next Story

RELATED STORIES

Share it