malappuram local

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം

മലപ്പുറം: ശാരീരിക വെല്ലുവിളി നേരിടുന്നവരും കാഴ്ചയില്ലാത്തവരുമായ സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തുന്നു.
ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിന് സഹായിയെ ഉപയോഗപ്പെടുത്താമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ അറിയിച്ചു.
പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകന് കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യമാവുന്ന പക്ഷം മാത്രമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാനായി സഹായിയെ ഉപയോഗപ്പെടുത്താനുള്ള അവസരം ലഭിക്കുക. സഹായിയായി വരുന്ന വ്യക്തിക്ക് 18 വയസ് പൂര്‍ത്തിയാവണം.
സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ സഹായിയായി വോട്ട് രേഖപ്പെടുത്താം.
സമ്മതിദായകനു വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേ ദിവസം മറ്റൊരു സമ്മതിദായകനു വേണ്ടി ഇത്തരത്തില്‍ വോട്ട് ചെയ്യില്ലെന്നും നിശ്ചിത ഫോമില്‍ എഴുതി നല്‍കണം.
ഇത്തരത്തില്‍ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തുന്നതിന് സമ്മതിദായകന്റെ നിരക്ഷരത മതിയായ കാരണമല്ല. അതേസമയം, പ്രിസൈഡിങ് ഓഫിസറോ പോളിങ് ഓഫിസറോ സഹായിയായി വോട്ട് രേഖപ്പെടുത്താനോ വോട്ടിങ് യന്ത്രം വച്ച അറയിലേക്ക് പ്രവേശിക്കാനോ പാടില്ല.
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും അവശതയുള്ളവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക ബാച്ചുകളായി വോട്ട് രേഖപ്പെടുത്താം.
Next Story

RELATED STORIES

Share it