Kottayam Local

ശസ്ത്രക്രിയ ഉപകരണങ്ങളില്‍ അണുബാധയുണ്ടാക്കുമെന്ന് ആക്ഷേപം

ആര്‍പ്പൂക്കര: അണുവിമുക്തമാക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആംബുലന്‍സില്‍ കയറ്റിയിറക്കുന്നത് മൂലം വീണ്ടും അണുബാധയ്ക്കു കാരണമാവുന്നെന്ന് ആക്ഷേപം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്ക് ഉള്‍പ്പെടുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ആംബുലന്‍സില്‍ കയറ്റിയിറക്കുന്നതിനാല്‍ ശസ്ത്രക്രിയക്കു വിധേയമാക്കുന്ന രോഗിക്ക് അണുബാധയും ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്.
പ്രധാന ശസ്ത്രക്രിയ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സെന്‍ട്രല്‍ സ്റ്റെറിലൈ സേഷന്‍ റൂം (സിഎസ്ആര്‍) പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മെഷീന്‍ തകരാറിലായതിനാല്‍ വളരെ ദൂര മാറി സ്ഥിതിചെയ്യുന്ന ഗൈനക്കോളജി, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ അണു വിമുക്ത മുറിയില്‍ കൊണ്ടുപോയാണ് ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നത്.
ദിവസേന നൂറു കണക്കിനു ശസ്ത്രക്രിയകളാണ് പല വിഭാഗങ്ങളിലായി നടക്കുന്നത്. അതിനാല്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയില്ലെങ്കില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുകയും രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്യും. അതിനാലാണ് ഗൈനക്കോളജനി, കാര്‍ഡിയോളജി എന്നിവിടങ്ങളിലെ സിഎസ്ആറില്‍ കൊണ്ടുപോവുന്നത്. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് ജീവനക്കാര്‍ സ്ട്രച്ചറില്‍ കയറ്റി, ലിഫ്റ്റ് വഴി മെഡിക്കല്‍ സ്റ്റോറിന് സമീപം എത്തിക്കും. അവിടെ നിന്ന് മെഡിക്കല്‍ കോളജ് വക ആംബുലന്‍സില്‍ കയറ്റിയാണ് അണുവിമുക്ത കേന്ദ്രങ്ങളിലെത്തിക്കന്നത്. അണു വിമുക്തമാക്കിയ ശേഷം വീണ്ടും ഇതേ ആംബുലന്‍സില്‍ സ്റ്റോറില്‍ മുന്‍വശത്ത് എത്തിക്കുമ്പോള്‍ ജീവനക്കാര്‍ സ്ട്രച്ചറില്‍ കയറ്റി ലിഫ്റ്റ് വഴി തിയേറ്ററിലെ ടേബിളിനു മുകളിലെത്തിക്കുകയാണ്. ആധുനിക സംവിധാനവും രീതികളും അവലബംബിച്ച പുതിയ ഓട്ടോ ക്ലേവ് മെഷീന്‍ സ്ഥാപിച്ചിട്ടും തകരാര്‍ സംഭവിക്കുകയാണ്. ആധുനിക മെഷീന്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ടെക്‌നീഷ്യന്മാരുടെ പരിചയക്കുറവാണ് മെഷീന്‍ തകരാറിലാവാന്‍ കാരണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it