wayanad local

ശരീരം തളര്‍ന്ന ആദിവാസി യുവതിക്ക് നരകയാതന

സുല്‍ത്താന്‍ ബത്തേരി: ശരീരം തളര്‍ന്ന് കിടപ്പിലായ ഗോത്രവര്‍ഗ യുവതിക്ക് നരകയാതന. നെന്‍മേനി പഞ്ചായത്തിലെ നമ്പ്യാര്‍കുന്ന് ഏറുമനാട്ട് പണിയകോളനിയിലെ സേട്ടുവിന്റെയും മീനാക്ഷിയുടെയും മകള്‍ രമ്യ(20)യാണ് ദുരിതമനുഭവിക്കുന്നത്. 10 വര്‍ഷം മുമ്പാണ് രമ്യയ്ക്ക് തളര്‍ച്ച ബാധിച്ചത്.
നമ്പ്യാര്‍കുന്ന് ഗവ. എല്‍പി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തുണ്ടായ തളര്‍ച്ച പിന്നീട് ശരീരം മുഴുവനും വ്യാപിക്കുകയായിരുന്നു. തുടക്കത്തില്‍ പലയിടങ്ങളിലും കൊണ്ടുപോയി ചികില്‍സിച്ചെങ്കിലും ഫലംകണ്ടില്ല. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഈ കുടുംബത്തിന് വന്‍ തുക മുടക്കി ചികില്‍സിക്കാനും കഴിയില്ല. നിലവില്‍ കോളനിയിലെ പഴയ വീടിനുള്ളില്‍ തറയില്‍ തളര്‍ന്നുകിടക്കുകയാണ് രമ്യ. മകളെ തനിച്ചാക്കി പണിക്കുപോവാനും മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.
ഇതോടെ ഈ കുടുംബം പട്ടിണിയിലാണ് പലപ്പോഴും. മുമ്പ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കഴിയാവുന്ന തുക നല്‍കിയതൊഴിച്ചാല്‍ മറ്റ് സഹായങ്ങള്‍ ഇവര്‍ക്കു ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ രമ്യയ്ക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ ട്രൈബല്‍ വകുപ്പ് ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it