Pathanamthitta local

ശമ്പള പരിഷ്‌കരണം ജീവനക്കാര്‍ക്ക്  ഏറെ ഗുണം ചെയ്യുന്നത്: ജിഎസ്ടിയു

കോന്നി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണം ജീവനക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്ന് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ടി എസ് സലിം. യൂനിയന്‍ രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും അസഹിഷ്ണുത ഭീതിദമായ രീതിയില്‍ വളരുന്നു എന്നതിനു തെളിവാണു ഹൈദരാബാദ് സര്‍വകലാശാലയിലെ സംഭവങ്ങളെന്നും ബഹുഭൂരിപക്ഷം ജനങ്ങളും മതേതര, മാനുഷിക മൂല്യങ്ങള്‍ക്കു വില കല്‍പിക്കുന്നവരാണെന്നു തിരിച്ചറിയാന്‍ ഭരണനേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സി കെ ചന്ദ്രന്‍ അധ്യനായി. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം അജോമോന്‍, ചെറിയാന്‍ ചെന്നീര്‍ക്കര, വര്‍ഗീസ് പി പീറ്റര്‍, എസ് രവീന്ദ്രന്‍പിള്ള, സുധാകുമാരി, ജോണ്‍ ഫിലിപ്, സതീശന്‍, ആശാലത, എസ് ശ്രീരാജ്, ലാല്‍ വര്‍ഗീസ് സംസാരിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പും നല്‍കി. ഭാരവാഹികള്‍: തോമസ് തുണ്ടിയത്ത് (പ്രസിഡന്റ്), കെ കെ ബേബി, ബിജി വര്‍ഗീസ്, സതീശന്‍ നായര്‍, റീന പീറ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), വി എന്‍ സദാശിവന്‍പിള്ള (സെക്രട്ടറി), ജോസ് മത്തായി, രജിത ആര്‍ നായര്‍, ജോണ്‍ സാമുവല്‍, ആശ മേരി ഏബ്രഹാം (ജോ. സെക്രട്ടറിമാര്‍), എസ് പ്രേം (ഖജാന്‍ജി). കര്‍മല കുസുമം (വനിതാഫോറം പ്രസിഡന്റ്), കെ ബിന്ദു (വനിതാഫോറം കണ്‍വീനര്‍).
Next Story

RELATED STORIES

Share it