ശമ്പളമില്ല; ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്

കോട്ടയം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകളില്‍ അപ്‌ഗ്രേഡ് ചെയ്ത് അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ ശമ്പളമില്ലാത്തതിന്റെ പേരില്‍ സമരത്തിനൊരുങ്ങുന്നു. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കാത്തത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്ലസ്2വില്ലാത്ത പഞ്ചായത്തുകളിലെ ചില സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് പ്ലസ്2 അനുവദിച്ചത്. പല തവണ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ശമ്പളം അടിയന്തരമായി അനുവദിക്കുക, നിയമനം സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ 500 പേര്‍ അനിശ്ചിതകാല നിരാഹാരം നടത്താനാണു തീരുമാനമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it