ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ: നാളെ അംഗീകാരം ലഭിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ ശമ്പളവര്‍ധന നിര്‍ദേശിക്കുന്ന ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് നാളെ ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. 47 ലക്ഷം ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.ഈ സാമ്പത്തികവര്‍ഷം സര്‍ക്കാരിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാവും.
ജനുവരി ഒന്നുമുതലുള്ള മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുക. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതിയും നടപ്പാക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെക്കുറിച്ച് പഠിക്കുന്ന ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിന് കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ അധ്യക്ഷനായ പ്രത്യേക സമിതിക്ക് ജനുവരിയില്‍ രൂപംനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it