kannur local

ശമ്പളം കിട്ടിയില്ല: പരിയാരത്ത് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്

പരിയാരം: കഴിഞ്ഞ രണ്ടു മാസമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തില്‍. ഈ മാസം ഏഴാം തീയതിയായിട്ടും മാര്‍ച്ചു മാസത്തെ ശമ്പളം നല്‍കിയില്ല.
11ാം തീയ്യതിലെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളവും, കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറയായി തരാതിരുന്ന ഡിഎയും കുടിശ്ശികയും ലഭിച്ചില്ലെങ്കില്‍ 12മുതല്‍ അത്യാഹിത വിഭാഗം ഓഴികെയുള്ള എല്ലാ വിഭാഗത്തിലെയും ഡോക്ടമാര്‍ പണിമുടക്കുമെന്ന് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.—ബിജോയി ആന്റണി, സെക്രട്ടറി ഡോ.—ബിഫി ജോയി എന്നിവര്‍ അറിയിച്ചു. വിഷു ആഘോഷമടുത്തിട്ടും ഡോക്ടര്‍മാര്‍ക്ക് മാത്രം ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം കൂടി.
Next Story

RELATED STORIES

Share it