ശബരിമല: 10 നും 50 നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം;ആചാരങ്ങള്‍ക്ക് വിരുദ്ധമെന്ന്  സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതിനോടു യോജിപ്പില്ലെന്ന് സംസ്ഥാന സ ര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തി ല്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാ ര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ നിലപാടില്‍ മാറ്റംവരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാനുള്ള അവകാശം ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14ാം അനുഛേദ പ്രകാരം വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനാവില്ലെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യം 1990ല്‍ ഹൈക്കോടതി അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാ ല്‍, അതിനു ശേഷം ഇതിനു വിരുദ്ധമായി മുന്‍ സര്‍ക്കാര്‍ 2007ല്‍ നിലപാട് അറിയിച്ചതിനെ കുറിച്ച് അറിഞ്ഞതു കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ മാത്രമാണെന്നും അതിനാലാണ് പഴയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന ക്ഷേത്രം തന്ത്രിമാരുടെ മൊഴി ഹൈക്കോടതി അംഗീകരിച്ചതാണ്.പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് എതിരെ 1991ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും കഴിഞ്ഞമാസം സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായല്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് നേരത്തേ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ക്ഷേത്രങ്ങളും മഠങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ക്ഷേത്രം ഒരു പൊതുസ്ഥാപനമാണ്. ഇവിടങ്ങളില്‍ മതാടിസ്ഥാനത്തി ല്‍ നിയന്ത്രണമാവാം. എന്നാല്‍, ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ വിലക്ക് കൊണ്ടുവരാനാവില്ലെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹരജി സ്വീകരിച്ച് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it