ശബരിമല സ്ത്രീപ്രവേശനം: വിശ്വാസവും ഭരണഘടനയും തമ്മിലുള്ള പ്രശ്‌നമല്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രിംകോടതി. വിശ്വാസത്തില്‍ ഇടപെടില്ലെന്ന 1995ലെ ഹൈക്കോടതി ഉത്തരവ് അതിനാല്‍ കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പത്തിനും 50നും വയസ്സിന് ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍ നിന്നു വിലക്കിയ കേരള ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്റെ വാദമാണ് ഇന്നലെ ബെഞ്ച് കേട്ടത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് സ്ത്രീകളുടെ അഭിമാനത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് രാജു രാമചന്ദ്രന്‍ വാദിച്ചു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതു വിലക്കിയുള്ള 1995ലെ കേരള ഹൈക്കോടതി വിധിക്കു സാധുതയില്ലെന്നും രാജു രാമചന്ദ്രന്‍ വാദിച്ചു.
Next Story

RELATED STORIES

Share it