ശബരിമല സീസണ് തൊട്ടുമുമ്പ് ടെന്‍ഡറുകള്‍ ഉറപ്പിക്കരുതെന്ന്

കൊച്ചി: ശബരിമല സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കരാറുകളും ടെന്‍ഡറുകളും ഉറപ്പിക്കുന്ന നടപടി ശരിയല്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ കുടിവെള്ള-ലഘുപാനീയ വിതരണത്തിനുള്ള ടെന്‍ഡര്‍ നല്‍കിയതില്‍ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി കോലഞ്ചേരിയിലെ ഗ്രീന്‍വാലി കമ്പനിയുടെ എംഡി ജേക്കബ് ടി എബ്രഹാം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന ശുപാര്‍ശയോടെ ഹരജി ദേവസ്വം വിഷയങ്ങള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് നല്‍കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കുടിവെള്ള വിതരണത്തിന് ടെന്‍ഡര്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹരജിയില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it