Kerala

ശബരിമല സീസണില്‍ തിരഞ്ഞെടുപ്പ് വരുന്നത് ആശങ്കപ്പെടുത്തുന്നു: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ശബരിമല സീസണായ നവംബറില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശബരിമല സീസണും പഞ്ചായത്ത് തിരഞ്ഞെടുപ്പുംകൂടി ഒന്നിച്ചുവരുന്നത് പോലിസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ശബരിമലയില്‍ത്തന്നെ 3,000 ഓളം പോലിസുകാരെ ഇക്കാലളയളവില്‍ വിന്യസിക്കേണ്ടിവരും. തിരഞ്ഞെടുപ്പിനും തീര്‍ഥാടകര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.
എന്നാല്‍, ഇതുമൂലം തിരഞ്ഞെടുപ്പ് മാറ്റാനാവില്ല. ഇതിന് വേണ്ടിവന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള പോലിസ് സേനയുടെ സേവനം തേടുന്ന കാര്യം ആലോചിക്കുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കിയതില്‍ യാതൊരു അഭിപ്രായവ്യത്യസങ്ങളുമില്ല. ഇക്കാര്യത്തില്‍ ആശയവിനിമയത്തിലെ അപാകത മാത്രമാണുള്ളത്. അതിന് വെറെ നിറം കൊടുത്ത് ഊതിപ്പെരുപ്പിക്കേണ്ട കാര്യമില്ല. ഈ വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല സീസണ്‍ സമയത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് സേനയെ വിളിക്കുമെന്ന് ഡി.ജി.പി. ടി പി സെന്‍കുമാറും അറിയിച്ചു.
Next Story

RELATED STORIES

Share it