Districts

ശബരിമല: സീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ് ഇക്കുറിയും പ്രവര്‍ത്തിക്കാനിടയില്ല

പത്തനംതിട്ട: സന്നിധാനത്തെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം ഇക്കുറിയും പ്രവര്‍ത്തിക്കാനിടയില്ല. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ പകരം സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോ ര്‍ഡ് ആവശ്യപ്പെട്ടു. ശബരിമല ഉല്‍സവകാലത്തിനു മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണു മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഈ തീര്‍ത്ഥാടനകാലത്തും പ്രവര്‍ത്തനക്ഷമമാവുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്.

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 27 കോടി രൂപ ചെലവിലാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാ ന്റ് നിര്‍മിക്കുന്നത്. ഈ തീര്‍ത്ഥാടനത്തിനു മുമ്പ് പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതിനും ഇതുവഴി ശബരിമല, പമ്പ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ നീക്കംചെയ്യാന്‍ സാധിക്കുമെന്നുമായിരുന്നു വകുപ്പ്മന്ത്രിയും ദേവസ്വംബോര്‍ഡും ഇതുവരെ പറഞ്ഞിരുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ പദ്ധതിവഴി ശബരിമല തീര്‍ത്ഥാടനത്തിനൊപ്പം ഉയരുന്ന മാലിന്യപ്രശ്‌നങ്ങളും ഇതുവഴി 40 ലക്ഷം ജനങ്ങളുടെ ജീവജലമായ പമ്പാനദി മലിനമുക്തമാവുമെന്ന പ്രതീക്ഷയും ലക്ഷ്യമിട്ടിരുന്നു.

ഇത്തവണത്തെ മണ്ഡല മകരവിളക്ക് സീസണില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ 50 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനു തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് യോഗത്തെ അറിയിച്ചു. വാട്ടര്‍ കിയോസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കും. പമ്പയിലും സന്നിധാനത്തും സ്ഥിരം തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചതായി വൈദ്യുതിവകുപ്പ് അറിയിച്ചു. ഇതോടെ മരത്തില്‍ താല്‍ക്കാലികമായി വിളക്കുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാവും.

വനംവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ചക്കുവള്ളി ഒന്ന്, രണ്ട് മേഖലകളിലെ പാര്‍ക്കിങ് സ്ഥലത്തും സ്ഥിരം ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ തുക കെ.എസ്.ഇ.ബി. തന്നെ കണ്ടെത്തും. വൈദ്യുതി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാനായി സന്നിധാനത്ത് ഏരിയല്‍ ബെഞ്ച് കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 20നു പത്തനംതിട്ടയില്‍ നിന്നു പമ്പയിലേക്കു സുരക്ഷായാത്ര നടത്തും. റോഡരികില്‍ മരങ്ങളും ശിഖരങ്ങളും അപകടാവ സ്ഥയിലുണ്ടോയെന്നു യാത്രയി ല്‍ പരിശോധിക്കും.

ദുരന്തനിവാ രണ യൂനിറ്റിന്റെ എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രം നവംബര്‍ 15 മുതല്‍ 2016 ജനുവരി 20വരെ ശബരിമലയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണം സംബന്ധിച്ചു പ്രത്യേക സംഘം പഠനം നടത്തും. നവംബര്‍ 11 മുതല്‍ കെ.എസ്.ആ ര്‍.ടി.സി. പ്രത്യേക സര്‍വീസ് ആരംഭിക്കും. വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ടീം ഇത്തവണ പ്രവര്‍ത്തിക്കും. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലിസ് ഒരുക്കും. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി വി സുഭാഷ്, അസി. കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it