ശബരിമല വെടിവഴിപാട്: കലക്ടറുടെ നടപടി റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി നീട്ടി

കൊച്ചി: ശബരിമലയില്‍ വെടിവഴിപാട് തടഞ്ഞ ജില്ലാ കലക്ടറുടെ നടപടി റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി നീട്ടി. അടുത്തമാസം 24 വരെയാണ് ഉത്തരവ് നീട്ടിയത്. ഫയര്‍ എസ്റ്റിക്യൂഷര്‍, ലൈറ്റനിങ് ഗാര്‍ഡ്, ബ്ലാങ്കറ്റ്, മണല്‍ നിറച്ച ബക്കറ്റ് തടുങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ വെടിമരുന്ന് സൂക്ഷിക്കുന്ന മാഗസിന് സമീപത്തായി പത്ത് ദിവസത്തിനകം ഒരുക്കണമെന്ന നിര്‍ദേശത്തോടെയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നീട്ടിയത്.
ജില്ലാ കലക്ടറുടെ നടപടിക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും ലൈസന്‍സ് പുതുക്കാതെയും വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നുണ്ടെന്ന ഡിവൈഎസ്പിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ വെടിവഴിപാട് തടഞ്ഞത്. എന്നാല്‍, ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it