Flash News

ശബരിമല ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

മലപ്പുറം: തേഞ്ഞിപ്പാലത്തിനടുത്ത് വെളിമുക്ക് ദേശീയപാതയില്‍ ശബരിമല ഭക്തരുടെ വാഹനം ലോറിയുമായി ഇടിച്ച് രണ്ട് മരണം.നാലുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശി സതീഷ്‌കുമാറും അത്തോളി സ്വദേശി അനില്‍കുമാറുമാണ് മരിച്ചത്. ശബരിമല യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയുമായിരുന്ന സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Next Story

RELATED STORIES

Share it