Pathanamthitta local

ശബരിമല തീര്‍ത്ഥാടന പാതകളില്‍ പാചക വാതക സിലിണ്ടര്‍ സുരക്ഷ ശക്തമാക്കും

പത്തനംതിട്ട: ഈ ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനത്തും ഇടത്താവളങ്ങളിലും പാചക വാതക സിലിണ്ടറിന്റെ ഉപയോഗത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്ന് എഡിജിപി കെ പത്മകുമാര്‍.
സിലിണ്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനാണ് കടക്കാരോടും ഹോട്ടലുകളോടും ആവശ്യപ്പെടുക. പരിശോധനയും ഉണ്ടാവും. എരുമേലി, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളില്‍ പോലിസ് സാന്നിധ്യം കൂട്ടും. വലിയാനവട്ടത്ത് അസ്‌കാ ലൈറ്റ് സ്ഥാപിക്കും.
കാളകെട്ടിയില്‍ താല്‍ക്കാലിക ഫയര്‍ സുരക്ഷാ യൂനിറ്റ് സ്ഥാപിക്കും. തീര്‍ത്ഥാടന കാലത്ത് പമ്പയില്‍ ആദ്യ ഘട്ടത്തില്‍ തോംസണ്‍ ജോസഫും സന്നിധാനത്ത് കെ എസ് വിമലും സ്‌പെഷ്യല്‍ ഓഫിസര്‍മാരാകും. ആദ്യഘട്ടത്തില്‍ 16 ഡിവൈഎസ്പിമാര്‍, 32 സി ഐമാര്‍, 90 എസ് ഐമാര്‍, 1150 പോലിസുകാര്‍ എന്നിവര്‍ സേവനത്തിന് എത്തും.
തിരക്കേറിയ സമയത്ത് 4000 പോലിസുകാര്‍ ഉണ്ടാവും. മരക്കൂട്ടം ശരംകുത്തി പാതയില്‍ തിരക്ക് നിയന്ത്രണത്തിന് 200 പോലിസുകാരെ അധികം നിയമിക്കും. വടശേരിക്കര, സന്നിധാനം, നിലയ്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക സ്‌റ്റേഷനുകള്‍ 15ന് തുറക്കും.
നീലിമല, ധര്‍മ്മ മേട്, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ ആറ് പോലിസുകാര്‍ ഉള്‍പ്പെട്ട മുന്ന് പോലിസ് സഹായ കേന്ദ്രങ്ങള്‍ ഉണ്ടാവും.
Next Story

RELATED STORIES

Share it