ശബരിമല ഉല്‍സവത്തിന് കൊടിയേറ്റം

ശബരിമല: ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഉല്‍സവത്തിനു കൊടിയേറി. പത്തുദിവസം നീളുന്ന ഉ ല്‍സവത്തിനു തുടക്കം കുറിച്ച് ഇന്നലെ രാവിലെ 10.20നും 11നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറിയത്. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാര്‍മികത്വം വഹിച്ചു.
ഇന്നുമുതല്‍ ഒമ്പതാം ഉല്‍സവം വരെ രാവിലെ 11.30ന് ഉല്‍സവബലിയും ഉച്ചയ്ക്ക് ഒന്നുമുതല്‍ 2.30 വരെ ഉല്‍സവബലി ദര്‍ശനവും നടക്കും. ഒമ്പതാം ഉല്‍സവം വരെ അത്താഴപൂജയ്ക്കു ശേഷം ശ്രീഭൂതബലിയും അഞ്ചാം ഉല്‍സവം മുതല്‍ ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പും നടക്കും. 22നാണു പള്ളിവേട്ട. ശരംകുത്തിയിലാണ് പള്ളിവേട്ട നടക്കുക.
പള്ളിവേട്ടയ്ക്കു ശേഷം സന്നിധാനത്തേക്കു തിരിച്ചെഴുന്നള്ളുന്ന അയ്യപ്പന്‍ ശ്രീകോവിലിനു വെളിയില്‍ കിഴക്കേ മണ്ഡപത്തോടു ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന ശയ്യയില്‍ പള്ളിയുറങ്ങുമെന്നാണു വിശ്വാസം.
Next Story

RELATED STORIES

Share it