ശബരിമല: ആറിന് യോഗം വിളിക്കും- മന്ത്രി

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം ആറിനു യോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനോ അഭിപ്രായ സമന്വയം നടത്താനോ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ നടന്ന വിവിധ ദേവസ്വം ഭാരവാഹികളുടെയും കമ്മീഷണര്‍മാരുടേയും യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ പ്രവേശന നിയന്ത്രണം അവകാശ സംരക്ഷണത്തിന് എതിരാണെന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, ഇത് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ അഭിപ്രായം പറയാന്‍ പറ്റില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ചട്ടങ്ങള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. വിവിധ മേഖലകളിലായി 68 കോടിയാണ് കുടിശ്ശികയുള്ളത്. ഇതില്‍ 19കോടി ഇതിനോടകം കൊടുത്തിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാണെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it