Flash News

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ  പ്രവേശനം അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി
X
sabarimalaന്യൂഡല്‍ഹി : പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിലവില്‍ പ്രവേശനമില്ലാത്ത ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോടും ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടത്.
[related]ഭരണഘടനയനുസരിച്ച്്് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത് എന്ന ചോദ്യവും ഉന്നയിച്ചു. ക്ഷേത്രത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മറ്റേതെങ്കിലും വിധത്തില്‍ വിശ്വാസികള്‍ക്കോ സന്ദര്‍ശകര്‍ക്കോ നിയന്ത്രണം ഏര്‍പ്പെടുത്താമോ എന്നും കോടതി ആരാഞ്ഞു.
1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നില്ല എന്ന് ഉറപ്പുണ്ടോയെന്ന് ചോദി്ച്ച കോടതി
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ ലിംഗവിവേചനം ഇല്ലേ എന്നും ആരാഞ്ഞു. ഇക്കാര്യത്തില്‍ അടുത്താഴ്ച കോടതി വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it