Flash News

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കല്‍; ഹരജി നല്‍കിയെന്നാരോപിച്ച് മുസ്‌ലിം അഭിഭാഷകനെതിരേ വധഭീഷണി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കല്‍; ഹരജി നല്‍കിയെന്നാരോപിച്ച് മുസ്‌ലിം അഭിഭാഷകനെതിരേ  വധഭീഷണി
X
fake

[related]

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയെന്നാരോപിച്ച് യുവ മുസ്‌ലിം അഭിഭാഷകനെതിരേ  സോഷ്യല്‍ മീഡയയില്‍ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ദുഷ്ടപ്രചാരണവും വധഭീഷണിയും. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹ്മ്മദ് ഖാനും സഹപ്രവര്‍ത്തകനായ രവി പ്രകാശ് ഗുപ്തയ്ക്കുമാണ് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ വധഭീഷണി ഉള്ളത്. എന്നാല്‍ താന്‍ അത്തരത്തില്‍ ഒരു ഹരജി കൊടുത്തിട്ടില്ലെന്നും സഹപ്രവര്‍ത്തകയായ വനിതയാണ് ഹരജി നല്‍കിയതെന്നും അഹമദ് പറയുന്നു.
ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നും മധ്യ ഏഷ്യയില്‍ നിന്നും നിരവധി കോളുകളാണ് വരുന്നതെന്ന് നൗഷാദ് അഹമ്മദ് ഖാന്‍ പറഞ്ഞു. ഭൂരിഭാഗം കോളുകളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണെന്നും ദി മെയ്ല്‍ ടുഡേയ്ക്കനുവദിച്ച അഭിമുഖത്തില്‍ അഹ്മ്ദ് പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണ്‍ നിര്‍ത്താതെ റിങ് ചെയ്യുകയാണ്. ഏകദേശം 400 ഓളം കോളുകള്‍ വന്നിട്ടുണ്ടാവും. തന്റെ വീട് കത്തിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നും അവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും താനല്ല ഹരജി നല്‍കിയതെന്ന് നിരന്തരം അവരോട് പറഞ്ഞിട്ടും അവര്‍ തനിക്കെതിരേയുള്ള ദുഷ്ടപ്രചാരണം തുടരുകയാണ്. താന്‍ ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് അവര്‍ തന്നെ പിന്തുടരുന്നത്. നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് താന്‍ ശാക്കാര്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.തനിക്ക് വന്ന ഫോണ്‍ കോളുകളെക്കുറിച്ചും പരാതി നല്‍കി.-അഹമദ് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 2006 ല്‍ ഹരജി നല്‍കിയ നിരവധി സംഘടനകളില്‍ ഒന്നാണ് ദി ഇന്ത്യന്‍ യങ് ലോയേഴ്‌സ്് അസോസിയേഷന്‍.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു കൂടെയെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രിംകോടതി ആരാഞ്ഞത്. കേസില്‍ സുപ്രിംകോടതിയുടെ വിധി ഉടന്‍ ഉണ്ടാവും. ശബരിമല വിവാദത്തില്‍ ഇടപെടില്ലെന്നും കാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസമാണിതെന്നും കേരളാ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it