Flash News

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കല്‍;നിലനില്‍ക്കുന്ന വിശ്വാസം മൂഢം: എംജിഎസ് നാരായണന്‍

തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നതുമായി നിലനില്‍ക്കുന്ന വിശ്വാസം മൂഢ വിശ്വാസമാണെന്ന് എംജിഎസ് പറഞ്ഞു. ശബരിമലയിലെ ബ്രഹ്മചാരിയായ അയ്യപ്പന്‍ തമിഴ്‌നാട്ടിലെ അയ്യനാരാണെന്നും എംജിഎസ് പറഞ്ഞു.

അതിനിടെ, ശബരിമലയില്‍ പിന്തുടരുന്ന ആചാരങ്ങളും വിശ്വാസങ്ങളും മാറ്റാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  ശ്രീ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ നൈഷ്ഠിക ബ്രഹ്മചാരിയുടെ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ട്. അതിനാല്‍ സുപ്രിംകോടതിയുടെ നിരീക്ഷണത്തിനാസ്പദമായ കേസില്‍ കക്ഷിചേരാന്‍ അഭിഭാഷകനെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിക്കൂടേയെന്ന സുപ്രിംകോടതിയുടെ പരാമര്‍ശത്തോട് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പു പ്രകടിപ്പിച്ചു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാടു വ്യക്തമാക്കി ദേവസ്വംമന്ത്രി വി എസ് ശിവകുമാറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it