Pathanamthitta local

ശബരിമലയില്‍ വീണ്ടും ആചാരലംഘനം; 45കാരി ദര്‍ശനത്തിനെത്തി

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും ആചാര ലംഘനം. ശബരിമല ദര്‍ശനത്തിനെത്തിയ 45 വയസുള്ള സ്ത്രീയെ പോലിസ് പടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ലക്ഷ്മിയാണ് ഇന്നലെ സന്നിധാനം പോലിസിന്റെ പിടിയിലായത്.
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വച്ചാണ് ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ ഇവരുടെ പ്രായം വെളിപ്പെട്ടു. ശബരിമലയില്‍ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് വിലക്കുണ്ട്.
ഇവിടെ തുടരുന്ന ആചാരവുമായി ബന്ധപ്പെട്ടതാണിത്. ഇത് ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും തടയുന്നതിനും പമ്പയില്‍ പ്രത്യേക പോലിസുണ്ട്. എന്നാല്‍ സേനയുടെ കണ്ണുവെട്ടിച്ചാണ് ലക്ഷ്മി സന്നിധാനം നടപ്പന്തലില്‍വരെ എത്തിയത്.
Next Story

RELATED STORIES

Share it