ശബരിമലയിലെ സ്ത്രീ പ്രവേശനം; ആത്മീയ ആചാര്യ വിദ്വല്‍ സഭ ഇന്ന്

തൃശൂര്‍: ആചാരാനുഷ്ഠാനങ്ങളും വിശ്വാസരീതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഭൂരിപക്ഷ സമുദായത്തിന് പൊതുവേദിയില്ലാത്തത് പ്രശ്‌നമാവുന്നുണ്ടെന്ന് രാഹുല്‍ ഈശ്വ ര്‍. ശബരിമലക്ഷേത്രത്തിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ ആത്മീയ-ആചാര്യ-വിദ്വല്‍ സഭ ഇന്ന് ഉച്ചയ്ക്കു രണ്ടിന് തൃശൂര്‍ ശങ്കരാചാര്യ സ്വാമിയാര്‍ മഠം ശ്രീലക്ഷ്മി ഹാളില്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മശാസനം 1191 എന്ന പേരില്‍ നടക്കുന്ന സംവാദത്തില്‍ മതപണ്ഡിതന്മാര്‍, പ്രമുഖ സ്വാമിമാര്‍, ആചാര്യന്മാര്‍, പൊതുജനങ്ങള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it