ശനിക്ഷേത്രത്തില്‍ വന്‍ തിരക്ക്

അഹ്മദ് നഗര്‍: സ്ത്രീകള്‍ക്കു വിലക്ക് നീക്കിയ ശിംഗ്‌നാപൂരിലെ ശനിക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം. ശനിയാഴ്ച പരമ്പരാഗതമായി ശനിദേവന് സമര്‍പ്പിക്കപ്പെട്ടതിനാല്‍ ഇന്നലെ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കുണ്ടായിരുന്നു.
ശനിക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ 400 വര്‍ഷക്കാലത്തെ നിരോ ധനം ക്ഷേത്രം ട്രസ്റ്റ് വെള്ളിയാഴ്ച എടുത്തുകളഞ്ഞിരുന്നു. ഭൂമാതാ ബ്രിഗേഡിന്റെ പ്രക്ഷോഭ വും ബോംബെ ഹൈക്കോടതി ഉത്തരവും കണക്കിലെടുത്തായിരുന്നു വിലക്ക് നീക്കിയത്. ക്ഷേത്രപ്രവേശനത്തിന് സ്ത്രീ ക്കും പുരുഷനും തുല്യ അവകാശമാണെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
വിലക്ക് നീക്കിയതോടെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് അടക്കം നിരവധി വനിതകള്‍ ശനി ക്ഷേത്രത്തിലെത്തി പൂജ നടത്തി.
ഇന്നലെ ക്ഷേത്രത്തിലെത്തിയ വനിതകള്‍ വിഗ്രഹത്തില്‍ എണ്ണയൊഴിക്കുകയും പൂക്കള്‍ അ ര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍, ക്ഷേത്രത്തിന്റെ കവാടങ്ങള്‍ എല്ലാ ഭക്തര്‍ക്കുമായി തുറന്നുവെങ്കിലും ഗ്രാമീണരുടെ വികാരം വ്രണപ്പെട്ടുവെന്നാണ് താന്‍ കരുതുന്നതെന്ന് ശിംഗ്‌നാപൂര്‍ ഗ്രാമത്തലവന്‍ ബാല്‍സാ ഹബ് ബങ്കര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാനുള്ള പഴയ മതപാരമ്പര്യം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it