ശത്രുഘ്‌നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ച് പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ബിഹാറില്‍ നിന്നുള്ള എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ച് പാര്‍ട്ടി നേതാവ്. ദിവസങ്ങള്‍ക്കു മുമ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ പട്ടിയോടുപമിച്ച് രംഗത്തെത്തിയത്.
കാറിലിരിക്കുന്ന നായയോടാണ് സിന്‍ഹയെ വാര്‍ഗിയ ഉപമിച്ചത്. കാറിലിരിക്കുന്ന നായ കരുതുന്നത് താന്‍ കാരണമാണ് കാറ് മുന്നോട്ടു പോവുന്നത് എന്നാണ്. രാഷ്ട്രീയത്തില്‍ സിന്‍ഹയുടെ വ്യക്തിത്വം ബിജെപി മൂലമാണ്. അദ്ദേഹം പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കണമെന്നും മുന്‍ മധ്യപ്രദേശ് മന്ത്രിയായിരുന്നു വാര്‍ഗിയ പറഞ്ഞു.ബിജെപിയില്‍ അഡ്വാനി വിഭാഗത്തിലെ പ്രധാന നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം മോദിക്കെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു.
Next Story

RELATED STORIES

Share it